കേരളം

kerala

ETV Bharat / state

പുത്തന്‍പള്ളികുന്ന് ബൈപാസ് ലിങ്ക് റോഡ്; നടപടികൾ ആരംഭിച്ചു - Puthenpallikunnu Bypass Link Road

മാണി സി കാപ്പന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ്  നടപടികള്‍ ആരംഭിച്ചത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപെട്ട് കേസ് ഉള്ളതിനാല്‍ റോഡ് വീതി കൂട്ടി നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പുത്തന്‍പള്ളികുന്ന് ബൈപാസ് ലിങ്ക് റോഡ്, നടപടികൾ ആരംഭിച്ചു

By

Published : Nov 17, 2019, 2:46 AM IST

Updated : Nov 17, 2019, 4:48 AM IST


കോട്ടയം: പാലാ പുത്തന്‍പള്ളികുന്ന് ബൈപാസ് ലിങ്ക് റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ തുടങ്ങി. മിനച്ചില്‍ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ സ്ഥലമേറ്റെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു.


മാണി സി കാപ്പന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപെട്ട് കേസ് ഉള്ളതിനാല്‍ റോഡ് വീതി കൂട്ടി നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പുതിയ ആശുപത്രി കെട്ടിടത്തിന്‍റെ മുന്‍ഭാഗം വരെയാണ് വീതി കൂട്ടി നിര്‍മ്മിക്കുന്നത്. ഇതോടെ ആശുപത്രിയിലേക്ക് വാഹനങ്ങള്‍ക്ക് സുഗമമായി കയറുവാനും ഇറങ്ങാനും കഴിയും.

പുത്തന്‍പള്ളികുന്ന് ബൈപാസ് ലിങ്ക് റോഡ്; നടപടികൾ ആരംഭിച്ചു


മാണി സി കാപ്പന്‍, സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം റോഡ് നിര്‍മ്മാണത്തിനായി പൊതുമരാമത്തിന് വിട്ട് നല്‍കാന്‍ തീരുമാനമായത്.

റോഡിന് വീതി കൂടുന്നതോടെ ആശുപത്രി പരിസരത്ത് ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും.
തഹസില്‍ദാര്‍ നവീന്‍ ബാബു, പാലാ ലാന്‍ഡ് അക്വിസിഷന്‍ തഹസീല്‍ദാര്‍ അലക്‌സ് മാത്യു, ഹെഡ്‌സര്‍വ്വേയര്‍ സജീവ്, പിഡബ്ല്യുഡി അസി.എക്‌സി. എന്‍ജിനീയര്‍ ഷാജി എസ് ,ഹോസ്പിറ്റല്‍ ആര്‍.എം.ഒ ഡോ അനീഷ് ഭദ്രന്‍, ആശുപത്രി വികസന സമിതിയംഗങ്ങളായ പീറ്റര്‍ പന്തലാനി, ജോഷി പുതുമന തുടങ്ങിയവര്‍ സ്ഥലമളക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Last Updated : Nov 17, 2019, 4:48 AM IST

ABOUT THE AUTHOR

...view details