കേരളം

kerala

ETV Bharat / state

മീനച്ചിലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി - Woman found dead in river

ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ യുവതിയെ ഇന്നലെയാണ് കാണാതായത്

യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  കോട്ടയത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  യുവതി മരിച്ച നിലയിൽ  Woman found dead in river  Woman found dead at kottaym
മീനച്ചിലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Aug 4, 2021, 2:51 PM IST

കോട്ടയം:യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കിഴക്കേടം സ്വദേശി സൗമ്യയെയാണ് (39) ചൊവ്വാഴ്‌ച കിടങ്ങൂർ കട്ടച്ചിറ റോഡില്‍ പമ്പ് ഹൗസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO, READസ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യ ആസൂത്രകർ പിടിയിൽ

മൊബൈൽ ഫോണിന്‍റെ ലൊക്കേഷൻ ട്രാക്ക് ചെയതാണ് പൊലീസ് കിടങ്ങൂരിൽ എത്തിയത്. അന്വേഷണത്തിൽ സൗമ്യയുടെ സ്‌കൂട്ടറും ബാഗും ഒപ്പം സൗമ്യയുടെ എന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. കിടങ്ങൂർ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ഒരുമിച്ച് നടത്തിയ തിരച്ചിലിൽ രാത്രി 11.15ന് സൗമ്യയുടെ മൃതദേഹം കണ്ടെത്തി.

തുടർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം അറിവായിട്ടില്ല.

ABOUT THE AUTHOR

...view details