കോട്ടയം :തോടനാലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26)യെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് (Suicide) പ്രാഥമിക നിഗമനം.
യുവതി സോഷ്യല്‍മീഡിയയില്‍ (Social Media) സമയം ചെലവഴിക്കുന്നതും ഇവരുടെ ഓണ്‍ലൈന്‍ ബന്ധങ്ങളും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ചോദ്യം ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന്, കഴിഞ്ഞയാഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേയ്ക്ക് യുവതി പോയിരുന്നു. വീട്ടില്‍ നിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്‌ക്കൊപ്പം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന്, ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. സാമൂഹ്യമാധ്യമ ഇടപെടലുകള്‍സംബന്ധിച്ച് ഇരുവീട്ടുകാരും യുവതിയും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. രാത്രി ഒരു മണിയോടെയാണ് ദൃശ്യയുടെ വീട്ടുകാര്‍ മടങ്ങിയത്.