കോട്ടയം :പാലായിൽ മകനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബൈക്കിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. കണ്ണാടിയുറുമ്പ് ചാമക്കാലയിൽ രാധാമണിയാണ് (54) മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മകനൊപ്പം സഞ്ചരിക്കെ 54കാരി ബൈക്കിൽ നിന്ന് തെറിച്ചുവീണ് മരിച്ചു - woman died in bike accident
മരണകാരണം തലയ്‌ക്കേറ്റ ക്ഷതം ; ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മകനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബൈക്കിൽ നിന്നു തെറിച്ചുവീണ് മരിച്ചു
ശനിയാഴ്‌ച രാവിലെ എട്ട് മണിയോടെ കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലായിരുന്നു അപകടം. ജോലിക്ക് പോകാനായി മകനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. നേരത്തേ മഴ പെയ്‌തതിനാൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നുകയും പിൻസീറ്റിലിരുന്ന രാധാമണി റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.
മക്കൾ : അഞ്ജന എസ് നായർ, അനന്തു എസ് നായർ, അഭിജിത്ത് എസ് നായർ.