കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി മുതല്‍ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കോട്ടയം മെഡിക്കല്‍ കോളജില്‍ കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആശുപത്രികളിൽ സിസിറ്റിവി സ്ഥാപിക്കും. സുരക്ഷാ ക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും കോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ സെക്യൂരിറ്റിയ്‌ക്കായി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.