കേരളം

kerala

ETV Bharat / state

മുണ്ടക്കയത്ത് ജനവാസ മേഖലയ്ക്ക് സമീപം കാട്ടാനക്കൂട്ടം; കാട്ടിലേക്ക് തിരിച്ചുവിടാൻ ശ്രമം തുടരുന്നു - മുണ്ടക്കയത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

മുണ്ടക്കയം ടിആർ & ടി എസ്റ്റേറ്റിലെ എ.ഡി.കെ മേഖലയിലാണ് 14 ഓളം വരുന്ന കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്

മുണ്ടക്കയത്ത് കാട്ടാനക്കൂട്ടം  മുണ്ടക്കയത്തെ ഭീതിയിലാഴ്‌ത്തി കാട്ടാനക്കൂട്ടം  കാട്ടാന  Wild Elephant in Kottayam  Wild Elephant in Mundakayam Kottayam  Wild Elephant in Mundakayam  മുണ്ടക്കയത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം  Wild Elephant
മുണ്ടക്കയത്ത് ജനവാസ മേഖലയ്ക്ക് സമീപം കാട്ടാനക്കൂട്ടം; കാട്ടിലേക്ക് തിരിച്ചുവിടാൻ ശ്രമം തുടരുന്നു

By

Published : Nov 13, 2022, 2:07 PM IST

കോട്ടയം:മുണ്ടക്കയത്ത് ജനവാസ മേഖലയ്ക്ക് സമീപം കാട്ടാനക്കൂട്ടം. മുണ്ടക്കയം ടിആർ & ടി എസ്റ്റേറ്റിലെ എ.ഡി.കെ മേഖലയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാട്ടാനകൾ കൂട്ടമായി ഇറങ്ങിയിരിക്കുന്നത്. ഞായറാഴ്‌ച പുലർച്ചെ 14 ഓളം വരുന്ന കാട്ടാനകളാണ് ജനവാസ മേഖലയ്ക്ക് സമീപം കൂട്ടമായി എത്തിയത്.

മുണ്ടക്കയത്ത് ജനവാസ മേഖലയ്ക്ക് സമീപം കാട്ടാനക്കൂട്ടം; കാട്ടിലേക്ക് തിരിച്ചുവിടാൻ ശ്രമം തുടരുന്നു

ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചുവിടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഇത് വിഫലമാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് നാലോളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇവരുടെ നേതൃത്വത്തിൽ കാട്ടാനകളെ കാട്ടിലേക്കു തിരിച്ചുവിടാൻ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്.

നിലവിൽ എട്ടോളം വരുന്ന കാട്ടാനകൾ ഇപ്പോഴും പ്രദേശത്ത് കൂട്ടമായി നിൽക്കുന്നുണ്ട്. 50ലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തു നിന്ന് 100 മീറ്റർ അകലെയാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. മുൻപ് ഇവിടെ നിന്നും 12 കിലോമീറ്റർ മാറി മതമ്പ ഭാഗത്ത് കാട്ടാനകൾ കൂട്ടമായി ഇറങ്ങിയിരുന്നു.

ABOUT THE AUTHOR

...view details