കോട്ടയം: വനത്തോട് ചേര്‍ന്നുള്ള ഗ്രാമമായ കോരുത്തോട്ടില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഒരു മാസത്തിനുള്ളിൽ എട്ട് തവണയാണ് കാട് വിട്ട് ആനക്കൂട്ടം നാട്ടിലേക്കിറങ്ങിയത്. കൊമ്പനാനകളും പിടിയാനകളും അടക്കം പതിനാലോളം കാട്ടാനകളാണ് അഴുതയാർ നീന്തി നാട്ടിലേക്ക് വന്നത്. പകൽ സമയം ഇത്രയധികം ആനകൾ എത്തുന്നത് ഇതാദ്യമായാണ്. റബ്ബറും കപ്പയും വാഴയുമുൾപ്പെടെയുള്ള കൃഷിത്തോട്ടങ്ങൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. കൂട്ടത്തോടെ എത്തുന്ന കാട്ടാനകളെ വലിയ ഭീതിയോടെയാണ് കണ്ടങ്കയം നിവാസികൾ കാണുന്നത്.
കോട്ടയം കോരുത്തോട്ടിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു - wild elephant entry
പാട്ട കൊട്ടി ശബ്ദങ്ങള്‍ ഉണ്ടാക്കിയാണ് വനപാലകരും നാട്ടുകാരും ആനക്കൂട്ടത്തെ തിരിച്ചയക്കുന്നത്. രാത്രി കാലങ്ങളിൽ വനാതിർത്തിയില്‍ കാവലിരിക്കുകയാണ് നാട്ടുകാര്‍.
കോട്ടയം
പാട്ടകൊട്ടി ശബ്ദങ്ങള്‍ ഉണ്ടാക്കിയാണ് വനപാലകരും നാട്ടുകാരും പുഴ നീന്തിക്കയറുന്ന ആനക്കൂട്ടത്തെ തിരിച്ചയക്കുന്നത്. രാത്രികാലങ്ങളിൽ കാട്ടാനകൾ എത്തിയേക്കും എന്ന ഭീതിയിൽ വനാതിര്‍ത്തിയില്‍ കാവലിരിക്കുകയാണ് നാട്ടുകാര്‍. അധികാരികൾ ഇടപെട്ട് നിലവിലെ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.