കോട്ടയം:കനത്ത മഴയില്‍ മടവീണ് തട്ടേക്കാട് - വട്ടക്കായൽ പാടശേഖരത്തില്‍ വ്യാപക കൃഷി നാശം. വിരിപ്പു കൃഷിയിറക്കി മൂന്നാം ആഴ്ചയാണ് പാടശേഖരത്തില്‍ വെള്ളം കയറിയത്. 152 കർഷകരുടെ കൂട്ടായ്മയാണ് 205 ഏക്കറിലെ തട്ടേക്കാട് വട്ടക്കായൽ പാടശേഖരത്തിൽ കൃഷിയിറക്കിയത്.
തട്ടേക്കാട് വട്ടക്കായൽ പാടശേഖരത്തില്‍ വെള്ളം കയറി വ്യാപക നാശം - വിരിപ്പു കൃഷി
വിരിപ്പു കൃഷിയിറക്കി മൂന്നാം ആഴ്ചയാണ് വെള്ളം കയറിയത്. 152 കർഷകരുടെ കൂട്ടായ്മയാണ് 205 ഏക്കറോളം വരുന്ന തട്ടേക്കാട് വട്ടക്കായൽ പാടശേഖരത്തിൽ കൃഷിയിറക്കിയത്.
പാടശേഖരത്തിൽ വെള്ളം കയറിയതോടെ വാടകക്കെടുത്ത പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം നടത്തിയെങ്കിലും വൈദ്യുതി മുടക്കം തിരിച്ചടിയായി. തുടർന്ന് ജനറേറ്റര്‍ സംവിധാനത്തോടെ പമ്പുകൾ എത്തിച്ച് തുടർച്ചയായി അഞ്ച് ദിവസം ഉപയോഗിച്ചാണ് വെള്ളം വറ്റിച്ചതെന്നും കര്‍ഷകര്‍ പറയുന്നു. കൃഷി തുടങ്ങും മുൻപ് പാടത്ത് ബണ്ട് കെട്ടുന്നതിനായി ലക്ഷങ്ങളാണ് കർഷകർ മുടക്കിയത്. വെള്ളം കയറിയ പാടത്തെ നെൽച്ചെടികളിൽ 50 ശതമാനവും നശിച്ച അവസ്ഥയിലാണ്. ഇതോടെ ഏക്കറിന് 25000 രൂപ മുടക്കി കൃഷിയിറക്കിയ കർഷകർ കടക്കെണിയിലായി. ഇടവെയിൽ തെളിഞ്ഞാൽ മാത്രമാകും കൂടുതൽ ചെടികൾ അതിജീവിക്കുകയെന്നും കർഷകർ പറയുന്നു. നഷ്‌ടം പരിഹരിക്കാൻ സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.