കോട്ടയം:റമദാൻ നാളുകളിൽ സജീവമായി ഈരാറ്റുപേട്ടയിലെ ഈന്തപ്പഴ വിപണി. നോമ്പുതുറ സമൃദ്ധമാക്കാൻ മേത്തൻസ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് ഈരാറ്റുപേട്ട പുളിക്കൻസ് ഷോപ്പിംഗ് മാളിൽ ഈന്തപ്പഴ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത രുചികളിലുള്ള ഈന്തപഴ ശേഖരമാണ് വിപണിയിലെത്തിയിട്ടുള്ളത്. കൂടാതെ ഈന്തപ്പഴ ഫെസ്റ്റും ഇത്തവണ ഈരാറ്റുപേട്ടയിൽ ഒരുക്കിയിട്ടുണ്ട്.
റമദാനെ വരവേറ്റ് ഈരാറ്റുപേട്ടയിലെ ഈന്തപ്പഴ വിപണി
അജ്‌വാ, അംബർ, സുക്കരി, മബ്റും, റബിയാ മജിദൂൾ, ഷലഫി, സഫാവി തുടങ്ങി ഇരുപതിലധികം രുചി ഭേദങ്ങളാണ് റമദാൻ ഈന്തപ്പഴം ഫെസ്റ്റിലുള്ളത്.
റമാദാനെ വരവേറ്റ് ഈരാറ്റുപേട്ടയിലെ ഈന്തപ്പഴ വിപണി
150 രൂപ മുതൽ 1800 രൂപ വരെ വിലയുള്ള ഈന്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. അജ്‌വാ, അംബർ, സുക്കരി, മബ്റും, റബിയാ മജിദൂൾ, ഷലഫി, സഫാവി തുടങ്ങി ഇരുപതിലധികം രുചി ഭേദങ്ങളാണ് റമദാൻ ഈന്തപ്പഴ ഫെസ്റ്റിലുള്ളത്. സ്പെഷ്യൽ മദീനാ ഈന്തപ്പഴവും ഇക്കൂട്ടത്തിൽപ്പെടും. സൗദി, ഇറാൻ, യുഎഇ, ദുബായ്, അള്‍ജീരിയ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുളള ഈന്തപഴങ്ങൾ റമദാൻ പ്രമാണിച്ച് വിപണിയിലെത്തിയിട്ടുണ്ട്.