കോട്ടയം:അതിശക്തമായ മഴയെ തുടര്‍ന്ന് കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍. കൊടുങ്ങയില്‍ പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുൾപൊട്ടിയത്. ജനവാസ മേഖല കുറഞ്ഞയിടമായത് കൊണ്ട് ആളപായമില്ല.
സംഭവത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ മേഖലക്ക് സമീപമുള്ള ഭാഗമായി താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ നിരവധി നാശനഷ്‌ടങ്ങളുണ്ടായി. ചിറ്റാര്‍പുഴക്ക് കുറുകെയുള്ള കാഞ്ഞിരപ്പള്ളി കോവിൽ കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടു. ഇതോടെ പാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. കൂടാതെ ഈരാറ്റുപേട്ട വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ മേഖലയിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം നടുവിലെ പറമ്പില്‍ തോമസ് പോളിന്‍റെ വീടിന് മുകളില്‍ മരം വീണ് അടുക്കളയുടെ മേല്‍ക്കൂരയും ശുചിമുറിയും തകര്‍ന്നു.
വീടിന് സമീപമുണ്ടായിരുന്ന ഉണങ്ങിയ മരമാണ് നിലം പതിച്ചത്. അപകടകരമായ രീതിയില്‍ നിന്ന ഈ മരം മരം മുറിച്ച് മാറ്റണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
also read:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്