കോട്ടയം:കനത്ത മഴയെ തുടർന്ന് കോട്ടയം കറുകച്ചാൽ, മാന്തുരുത്തി പ്രദേശത്തെ കുരിശുപള്ളിയോട് ചേർന്ന് മൂന്ന് വീടുകളിൽ വെള്ളം കയറി. നിലം പൊടിഞ്ഞ - പുലിയളക്കൽ പ്രദേശത്ത് വെള്ളപ്പാച്ചിൽ രണ്ട് വീടുകളുടെ മതിലുകൾ തകർന്നു. നെടുമണ്ണി - കോവേലി പ്രദേശങ്ങൾ വെള്ളത്തിലായി.
മഴക്കെടുതി: കോട്ടയത്ത് കറുകച്ചാല്‍ മാന്തുരുത്തി പ്രദേശങ്ങളില്‍ വെള്ളം കയറി - പ്രധാന വാര്‍ത്തകള്‍
കോട്ടയം ജില്ലയിലെ വെള്ളം കയറിയ വീട്ടിലുള്ളവരെ ഫയര്‍ ഫോഴ്‌സ് ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
നെടുമണ്ണി പാലം മുങ്ങി. വാഹന ഗതാഗതം തടസപ്പെട്ടു. കോട്ടയം, ചങ്ങനാശ്ശേരി ,വൈക്കം താലൂക്കുകളിൽ മഴ തുടരുകയാണ്. ഇന്നലെ(28.08.2022) രാത്രി പെയ്‌ത കനത്ത മഴയിൽ നെടുങ്കുന്നം, കങ്ങഴ വില്ലേജ് പരിധിയിൽ പെട്ട കുറ്റിക്കൽ, പ്രായിപ്പള്ളി, കങ്ങഴ, ചെമ്പക്കര, ഇലക്കൊടിഞ്ഞി ഭാഗങ്ങളിൽ വെള്ളം കയറി.
കോട്ടയം, ചങ്ങനാശ്ശേരി, പാമ്പാടി ഫയർ യൂണിറ്റുകൾ വെള്ളം കയറിയ വീടുകളിലെ ആളുകളെ ഒഴിപ്പിക്കുന്നതിനായി നടപടി സ്വീകരിച്ചു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്‌ട സംഭവങ്ങൾ ഒന്നും ജില്ലയില്‍ റിപ്പോർട്ട് ചെയ്‌തിട്ടില്ല.