കേരളം

kerala

ETV Bharat / state

ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ മാലിന്യം; പൊതുജനങ്ങള്‍ ബുദ്ധിമുട്ടില്‍ - Ettumanoor latest news

മുൻസിപ്പാലിറ്റി വക പ്രവര്‍ത്തിക്കുന്ന കംഫട്ട് സ്റ്റേഷനിലെ മാലിന്യമാണ് പൊതുജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്

ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ മാലിന്യം

By

Published : Nov 6, 2019, 5:35 PM IST

Updated : Nov 6, 2019, 8:33 PM IST

കോട്ടയം: ഏറ്റുമാന്നൂര്‍ മത്സ്യമാര്‍ക്കറ്റിന് സമീപം മാലിന്യം കുന്നുകൂടുന്നു. മുൻസിപ്പാലിറ്റി വക പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യമാണ് പൊതുജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മാർക്കറ്റിനോട് ചേർന്ന് തന്നെയുള്ള ശൗചാലയങ്ങളിൽ നിന്നും മാലിന്യങ്ങൾ പൊട്ടിയൊഴുക്കുന്ന അവസ്ഥയാണ് നിലവില്‍. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ മാര്‍ക്കറ്റില്‍ തള്ളുകയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മാലിന്യ സംസ്കരണ പ്ലാന്‍റ് നോക്കുകുത്തിയായി അവശേഷിക്കുന്നു. മുൻസിപ്പാലിറ്റി അധികൃതർ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നില്ലെന്നാണ് മത്സ്യ വ്യാപാരികളുടെ പാരാതി.

ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ മാലിന്യം; പൊതുജനങ്ങള്‍ ബുദ്ധിമുട്ടില്‍

എന്നാല്‍ മത്സ്യ മാർക്കറ്റിലിലെ മാലിന്യപ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു മുൻസിപ്പൽ ചെയർമാൻ ജോർജ് പുല്ലാട്ട് നൽകിയ വിശദീകരണം. പ്രശ്നത്തിൽ അടിയന്തരമയി ഇടപെടുമെന്നും നിർമാണത്തിലിരിക്കുന്ന ഹൈടെക്ക് കംഫട്ട്സ്റ്റേഷന്‍റെ നിർമാണം പൂർത്തിയാക്കിയാലുടൻ മത്സ്യ മാർക്കറ്റിനോട് ചേർന്നുള്ള കംഫട്ട് സ്റ്റേഷന്‍റെ പ്രവർത്തനം പൂർണമായും നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Nov 6, 2019, 8:33 PM IST

ABOUT THE AUTHOR

...view details