കോട്ടയം കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മയാണ് മരിച്ചത്. രാവിലെ പത്തു മണിയോടെയാണ് കാണക്കാരി വിക്ടര്‍ ജോര്‍ജ് റോഡിലെ വീട്ടുവളപ്പില്‍ മൃതദേഹം കണ്ടത്തിയ വിവരം പൊലീസിന് ലഭിച്ചത്. വീടിനു പുറകിലെ വാഴത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് ചിന്നമ്മയുടെ മകൻ ബിനു രാജിനെ കസ്റ്റഡിയിലെടുത്തു. നിരവധി തവണ ഇയാള്‍ ചിന്നമ്മയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തിട്ടുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു.