കേരളം

kerala

ETV Bharat / state

കൃഷി ചെയ്യാൻ താൽപര്യമില്ലാത്തവരുടെ സ്ഥലങ്ങൾ ഏറ്റെടുക്കും: വിഎസ് സുനിൽ കുമാർ

കൃഷി ചെയ്യാൻ താല്പര്യം ഇല്ലാത്തവരുടെ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാൻ ശ്രമിക്കരുത്, എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൃഷി ആയിരിക്കണം നടത്തേണ്ടതെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ഫയൽചിത്രം

By

Published : Feb 2, 2019, 7:37 PM IST

കൃഷിചെയ്യാൻ യോഗ്യമായ സ്ഥലങ്ങളിൽ കൃഷി ചെയ്യാതിരിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ . കൃഷി ചെയ്യാൻ വിസമ്മതിക്കുന്നവരുടെ സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷിചെയ്യാനുള്ള അവകാശം നിയമഭേദഗതിയിലൂടെ കൃഷിവകുപ്പ് നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . കോട്ടയം മുപ്പായികാട് തുരുത്തുമ്മൽ ചിറയിൽ നടന്ന വിത മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ നിർദേശിക്കുന്ന രീതിയിൽ കൃഷി നടത്തിയാൽ കൃഷിയെ ലാഭകരമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കൃഷി ചെയ്യാൻ താല്പര്യം ഇല്ലാത്തവരുടെ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാൻ ശ്രമിക്കരുത്, എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൃഷി ആയിരിക്കണം നടത്തേണ്ടത് എന്നായിരുന്നു എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അഭിപ്രായം .

നെൽകൃഷി
എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻെറ വാദങ്ങളെ പാടെ നിരാകരിച്ചുകൊണ്ടാണ് നെൽക്കൃഷിയിലെ സർക്കാർ നിലപാടുകൾ കൃഷി മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കിയത്. സംസ്ഥാനത്താകമാനമുളള 220000 ഹെക്ടർ സ്ഥലത്തിൽ നെൽകൃഷി നടത്തുന്നത് ഒന്നരലക്ഷം ഹെക്ടർ സ്ഥലത്താണ്. കൂടുതലായി നെൽകൃഷി പുനരാരംഭിക്കാൻ കഴിഞ്ഞത് 40000 ഹെക്ടർ സ്ഥലത്താണ്. 2020 ഓടെ കൃഷിയിടം വർധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.




ABOUT THE AUTHOR

...view details