കേരളം

kerala

ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പിന് സജ്ജം; വോട്ടിങ് യന്ത്രങ്ങള്‍ മണ്ഡലത്തിലെത്തി - voting macines were brought to pala for by election

വരണാധികാരി എസ്. ശിവപ്രസാദിന്‍റെയും ഉപവരണാധികാരി ഇ. ദില്‍ഷാദിന്‍റെയും നേതൃത്വത്തിൽ പൊലീസ് അകമ്പടിയോടെ പാലാ കാര്‍മല്‍ സ്‌കൂളിൽ വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചു.

പാലാ കാര്‍മല്‍ സ്കൂളിൽ വോട്ടിംഗ് യന്ത്രങ്ങള്‍ എത്തി

By

Published : Sep 15, 2019, 12:44 PM IST

Updated : Sep 15, 2019, 1:21 PM IST

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ്, വി.വി. പാറ്റ് യന്ത്രങ്ങള്‍ പാലാ കാര്‍മല്‍ സ്‌കൂളിലെ സ്ട്രോങ് റൂമില്‍ എത്തിച്ചു. ഓരോ പോളിങ് ബൂത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള അന്തിമ റാന്‍ഡമൈസേഷനും പൂര്‍ത്തിയായി. ഏറ്റുമാനൂരിലെ ഇ.വി.എം വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ വരണാധികാരി എസ്. ശിവപ്രസാദിന്‍റെയും ഉപവരണാധികാരി ഇ. ദില്‍ഷാദിന്‍റെയും നേതൃത്വത്തിലാണ് രണ്ടു വാഹനങ്ങളിലായി പ്രത്യേക പൊലീസ് സുരക്ഷയോടെ മണ്ഡലത്തിലേക്ക് കൊണ്ടുപോയത്. വോട്ടിങ് യന്ത്രത്തിന്‍റെ കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍ 212 എണ്ണം വീതവും വി.വി. പാറ്റ് യന്ത്രങ്ങള്‍ 229 എണ്ണവുമാണെത്തിച്ചത്.
76 ബൂത്തുകളിലേക്കുമുള്ള ഒന്നുവീതം യന്ത്രങ്ങള്‍ക്കു പുറമെ, ആകെ ബൂത്തുകളുടെ എണ്ണത്തിന്‍റെ 20 ശതമാനം വോട്ടിങ് യന്ത്രങ്ങളും 30 ശതമാനം വി.വി. പാറ്റ് യന്ത്രങ്ങളും അധികമായി കരുതണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശപ്രകാരമാണിത്. കാര്‍മല്‍ സ്‌കൂള്‍ വളപ്പില്‍ സ്ഥാനാര്‍ഥികളുടെയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വാഹനങ്ങളുടെ സീല്‍ തുറന്ന് യന്ത്രങ്ങള്‍ പുറത്തെടുത്തത്.
റാന്‍ഡമൈസ് ചെയ്‌ത പട്ടികയുടെ അടിസ്ഥാനത്തില്‍ ബൂത്ത് നമ്പര്‍ അനുസരിച്ചാണ് സ്ട്രോങ് റൂമില്‍ യന്ത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്ട്രോങ് റൂമിന് മൂന്നു തലങ്ങളിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 16ന് രാവിലെ എട്ടു മണിക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പുറത്തെടുക്കുന്ന യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ വച്ച് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. പോളിങ് ഉദ്യോഗസ്ഥരുടെ അന്തിമ റാന്‍ഡമൈസേഷന്‍ സെപ്റ്റംബര്‍ 21നാണ്. 23നാണ് തെരഞ്ഞെടുപ്പ്.

Last Updated : Sep 15, 2019, 1:21 PM IST

ABOUT THE AUTHOR

...view details