കോട്ടയം: മാണി സി കാപ്പന്‍റെ മുന്നണിമാറ്റം അക്കരപ്പച്ച കണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവൻ. കാപ്പൻ മുന്നണി മര്യാദ പാലിച്ചില്ല. മുന്നണി മാറ്റം നേരത്തെ രചിച്ച തിരക്കഥയെന്നും അദ്ദേഹം പറഞ്ഞു.
കാപ്പന്‍റെ മുന്നണിമാറ്റം അക്കരപ്പച്ച കണ്ട്: വിഎന്‍ വാസവൻ - vasavan and kappan news
മാണി സി കാപ്പന്‍ യുഡിഎഫിന് ബാധ്യതയാകുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവൻ
വാസവൻ
കാപ്പൻ യുഡിഎഫിന് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ സീറ്റ് ചർച്ച തുടങ്ങുന്നതിന് മുൻപ് കാപ്പൻ എടുത്തു ചാട്ടം നടത്തി. കാപ്പനെ ജയിപ്പിക്കാൻ അഹോരാത്രം പ്രവർത്തിച്ച വരെ ചതിയ്ക്കുകയാണ് ചെയ്തതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് നടത്തുന്ന വികസന മുന്നേറ്റ ജാഥയുടെ ജില്ലാതല പരിപാടികളുടെ ഭാഗമായി നടന്ന വാർത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വാസവന്‍. നാളെയും മറ്റെന്നാളുമായാണ് ജാഥ ജില്ലയിൽ എത്തുന്നത്. സിപിഎ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ പരിപാടികൾ വിശദീകരിച്ചു.