കോട്ടയം: സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങൾക്കെതിരെ സഹകാരിസംഗമം നടത്തി (Sahakari Sangamam against the cooperative sector). സാമൂഹിക പ്രതിബദ്ധതയോടെ കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തളർത്താനോ തകർക്കാനോ ആരു വിചാരിച്ചാലും കഴിയില്ലെന്ന് സംഗമം ഉദ്‌ഘാടനം ചെയ്‌ത സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു (VN Vasavan Inaugurated the Sahakari Sangamam). എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ട്. ഇതു ഭയപ്പെടുന്ന ഒരു വിഭാഗമുണ്ട്. ജനകീയമായ ഈ ബദലിനെ തകർക്കാനാണ് ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് ജില്ലാതല സഹകാരിസംഗമം നടന്നത്. കേരളത്തിൽ കാർഷിക വിദ്യാഭ്യാസ ആരോഗ്യ മേഖലയിലടക്കം ജനോപകാരപ്രദമായ ജനപക്ഷ ഇടപെടലാണ് സഹകരണ മേഖല നടത്തുന്നത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണമേഖലയിൽ മികച്ച സേവനം നൽകുന്നു. സ്വകാര്യമേഖല നൽകുന്ന സേവനങ്ങൾ കുറഞ്ഞ നിരക്കിൽ സഹകരണ മേഖല നൽകുന്നു. എല്ലാ മേഖലയിലും സഹകരണ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ട്. ഇതു ഭയപ്പെടുന്ന ഒരു വിഭാഗമുണ്ട്. ജനകീയമായ ഈ ബദലിനെ തകർക്കാനാണ് ചിലരുടെ ശ്രമം. ഇതിനു പിന്നിൽ സ്വകാര്യ താത്‌പര്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും ഒരു ബാങ്കിൽ നടന്ന ക്രമക്കേടിന്‍റെ പേരിൽ മറ്റു സഹകരണസംഘങ്ങളെയും മുഴുവൻ മേഖലയെയും അടച്ചാക്ഷേപിക്കുന്നതും എതിർക്കുന്നതും വലിച്ചിഴയ്ക്കുന്നതും ശരിയല്ല. ഇതിനെതിരേ സഹകാരിസമൂഹം ഒന്നിച്ചു മുന്നോട്ടുപോകും. അതിനുള്ള കരുത്ത് സഹകരണമേഖലയ്ക്കുണ്ട്. സഹകരണസംഘങ്ങളിലെ ക്രമക്കേടുകളും അനഭലഷണീയമായ പ്രവണതകളും ഉണ്ടാകാതിരിക്കാനുള്ള കർശന നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിയമസഭ പാസാക്കിയ കേരള സഹകരണസംഘം ഭേദഗതി ബിൽ എന്നും മന്ത്രി പറഞ്ഞു