കോട്ടയം:ഏറ്റുമാനൂരിൽ റിങ് റോഡിനായി ഭരണാനുമതി ലഭിച്ചതായും, കല്ലിടീൽ അടുത്ത ആഴ്ച്ച നടക്കുമെന്നും മന്ത്രി വി എൻ വാസവൻ. 4.68 ഹെക്‌ടർ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സർവേ നടപടികളും ഇതേ തുടർന്ന് നടക്കും. 21 കോടി 84 ലക്ഷം രൂപയിലാണ് ആറു റീച്ചുകളിലായി പദ്ധതി പൂർത്തികരിക്കുക.
ഏറ്റുമാനൂരിൽ റിങ് റോഡ് യാഥാർഥ്യമാകുന്നു; കല്ലിടീൽ ചടങ്ങ് അടുത്തയാഴ്‌ച - ഏറ്റുമാനൂർ മണ്ഡലം വികസനം
21 കോടി 84 ലക്ഷം രൂപയിലിൽ ആറ് റീച്ചുകളിലായാണ് റിങ് റോഡ് പദ്ധതി പൂർത്തീകരിക്കുക. 4.68 ഹെക്‌ടർ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സർവേ നടപടികളും നടക്കും
ആദ്യ റീച്ചിൽ തുമ്പശ്ശേരിപ്പടി-പട്ടിത്താനം ജങ്ഷൻ ഭാഗത്തെ നിർമാണമാണ് നടക്കുന്നത്. ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഏറ്റുമാനൂർ പട്ടിത്താനം ബൈപ്പാസിൻ്റെ നിർമാണം നവംബർ ഒന്നിന് മുമ്പ് പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് നൽകുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. ബൈപ്പാസുമായി ബന്ധപ്പെട്ടുള്ള സ്ഥലമേറ്റെടുക്കൽ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചാണ് നിർമാണം അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്.
ഇതോടൊപ്പം ഏറ്റുമാനൂർ മണ്ഡലത്തിൽ 122 കോടി രൂപയുടെ വിവിധ റോഡുകളുടെയും, മറ്റ് പദ്ധതികളുടെയും നിർമാണം പൂർത്തീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ഇവയുടെ ഉദ്ഘാടനവും നവംബർ ഒന്നിന് നടക്കും. കുമരകം റോഡിലെ വീതി കുറഞ്ഞ കോണത്താറ്റ് പാലം പുനർനിർമാണം തിങ്കളാഴ്‌ച ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.