കോട്ടയം:വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ച് ചലച്ചിത്ര നടൻ വിജയരാഘവനും കുടുംബവും. വോട്ടർ പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന യജ്ഞത്തിലാണ് നടനും കുടുംബവും പങ്കാളികളായത്. ഡെപ്യൂട്ടി കലക്‌ടര്‍ ജിയോ ടി മനോജിന്‍റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒളശയിലുള്ള താരത്തിന്‍റെ വീട്ടിലെത്തിയത്.
നടന്‍റെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ ; വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ച് വിജയരാഘവനും കുടുംബവും - Kottayam Deputy Collector
തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വോട്ടർ പട്ടിക പുതുക്കല്‍ യജ്ഞത്തിലാണ് നടനും കുടുംബവും ഭാഗമായത്. യജ്ഞത്തിന് കോട്ടയം ഡെപ്യൂട്ടി കലക്‌ടര്‍ നേതൃത്വം നല്‍കി
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ച് നടന്‍ വിജയരാഘവനും കുടുംബവും
വോട്ടർ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സാധന സാമഗ്രികളുമായാണ് ഉദ്യോഗസ്ഥരെത്തിയത്. ടി പ്രശാന്ത്, ആർ പ്രദീപ് കുമാർ, രാജേഷ് ജി നായർ, ബിനു ഫ്രാൻസിസ്, ബിഎൽഒ എംപി ജയമണി എന്നിവരാണ് ഉദ്യോഗസ്ഥരുടെ സംഘത്തിലുണ്ടായിരുന്നത്.