കോട്ടയം: വിജയപുരം, മണർകാട് പഞ്ചായത്തുകളിലെ നൂറ് കണക്കിന് ഏക്കർ പാടശേഖരത്തിലെ കൃഷി ജലക്ഷാമത്താൽ നശിക്കുമെന്ന കർഷകരുടെ ആശങ്കക്ക് പരിഹാരകുന്നു. പാടശേഖര സമിതികളും ഉദ്യോഗസ്ഥരും കർഷകരും ജനകീയ കൂട്ടായ്മ അംഗങ്ങളും സംയുക്തമായി ചേർന്ന യോഗത്തിലാണ് പ്രശ്‌നത്തില്‍ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. വടവാതുർ ബണ്ട് റോഡിന് സമീപം പഴമ്പാല തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയും പറയും വിഎംകെ പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ പറ്റും വിധം തിരിച്ചു വയ്ക്കും. പഴമ്പാല തോട്ടിലെ കലുങ്കിന് അടിയിലും മീനന്തറ ആറ്റിലേക്കും ഉള്ള ഭാഗത്തും അടിഞ്ഞ് കൂടിയ മണ്ണ്, കല്ല് തുടങ്ങിയവ നീക്കം ചെയ്യാനും തീരുമാനമായി.
ജലക്ഷാമത്താല്‍ പാട ശേഖരങ്ങൾ നശിക്കുന്നു; നടപടി സ്വീകരിക്കാന്‍ തീരുമാനം
പാടശേഖര സമിതികളും ഉദ്യോഗസ്ഥരും കർഷകരും ജനകീയ കൂട്ടായ്മ അംഗങ്ങളും സംയുക്തമായി ചേർന്ന യോഗത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്
ജലക്ഷാമത്താല്‍ പാട ശേഖരങ്ങൾ നശിക്കുന്നു; പരിഹാരവുമായി വിജയപുരം, മണർകാട് പഞ്ചായത്തുകൾ
പഴമ്പാല തോട്ടിൽ നിന്ന് വെള്ളം തിരിച്ച് പമ്പ് ചെയ്യുമ്പോൾ വടവാതുർ, അമരം, പരപ്പ് ഭാഗത്തെ ഏതാനം പാടശേഖരങ്ങളിൽ വെള്ളം കയറുമെന്നതിനാല്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം വിഎംകെ പാടശേഖരത്തിലേക്ക് പമ്പിങ് നടത്തുന്നതിനാണ് തീരുമാനം. വരൾച്ച രൂക്ഷമായതോടെ വറ്റി തരിശായ കൃഷിയിടങ്ങളിൽ വെള്ളമെത്തുന്നതോടെ കൃഷിക്ക് പുത്തൻ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.