കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ പാഡി ഓഫിസുകളില്‍ വിജിലന്‍സ് റെയ്‌ഡ്; കോട്ടയത്തും പരിശോധന ശക്തം - news updates in kerala

നെല്ല് സംഭരണത്തില്‍ ക്രമക്കേട് കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന. കോട്ടയത്തും വിജിലന്‍സ് പരിശോധന നടത്തി. പാഡി ഓഫിസുകളില്‍ ഗുരുതര അനാസ്ഥയെന്ന് ആരോപണം. ഓഫിസിലെ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചു. കോട്ടയത്തെ കൃഷി ഓഫിസുകളിലും പരിശോധന.

കോട്ടയം പാഡിഓഫീസിൽ വിജിലൻസ് റെയ്ഡ്  Vigilance raid in Paddy office in Kottayam  വിജിലന്‍സ് പരിശോധന  കോട്ടയത്ത് വിജിലന്‍സ് പരിശോധന  പാഡി ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡ്  Vigilance raid in Paddy office in Kottayam  Vigilance raid in Paddy office in kerala  Kerala news updates  news updates in kerala
സംസ്ഥാനത്തെ പാഡി ഓഫിസുകളില്‍ വിജിലന്‍സ് റെയ്‌ഡ്

By

Published : Feb 14, 2023, 6:35 PM IST

സംസ്ഥാനത്തെ പാഡി ഓഫിസുകളില്‍ വിജിലന്‍സ് റെയ്‌ഡ്

കോട്ടയം:സംസ്ഥാന വ്യാപകമായി പാഡി ഓഫിസുകളില്‍ വിജിലന്‍സ് റെയ്‌ഡ്. നെല്ല് സംഭരണത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന. പാടശേഖരങ്ങളിൽ നിന്നും നെല്ല് സംഭരിക്കുന്നതിൽ മില്ലുടമകള്‍ വീഴ്‌ച വരുത്തിയതായും യഥാസമയം സംഭരിക്കാതെ നെല്ലിന് കിഴിവ് അടിച്ചേൽപ്പിക്കുകയും ചെയ്‌തുവെന്ന ആരോപണവും ശക്തമായിരുന്നു. അതിന് പിന്നാലെയാണ് വിജിലന്‍സ് റെയ്‌ഡ് നടത്തിയത്.

മില്ലുടമകളെ നിയന്ത്രിക്കേണ്ട പാഡി ഓഫിസുകളില്‍ ഗുരുതര അനാസ്ഥയാണ് പുലര്‍ത്തുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. കോട്ടയത്തെ പാഡി ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. ഓഫിസിലെ രേഖകള്‍ പരിശോധിച്ചും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തുമായിരുന്നു റെയ്‌ഡ്.

പാഡി ഓഫിസിലെ വിജിലന്‍സ് റെയ്‌ഡിനെ തുടര്‍ന്ന് ജില്ലയിലെ കൃഷി ഓഫിസുകള്‍, നെല്ല് സംഭരിച്ച മില്ലുകള്‍ എന്നിവിടങ്ങളിലും സംഘം റെയ്‌ഡ് നടത്തി.

ABOUT THE AUTHOR

...view details