കോട്ടയം : ഏറ്റുമാനൂർ തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദേവസ്വം വിജിലൻസ് സംഘം പരിശോധന നടത്തി. മാല വിളക്കിച്ചേർത്തതായി കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്ക് ശേഷം വിജിലൻസ് എസ്‌പി പി ബിജോയ് പറഞ്ഞു.
72 മുത്തുകള്‍ കൊണ്ടുള്ള മാലയാണ് ഇപ്പോൾ ഇവിടെയുള്ളത്. പഴയ മേൽശാന്തിമാരുടെ അടക്കം മൊഴി രേഖപ്പെടുത്താൻ ഉണ്ട്. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം തിരുവാഭരണ കമ്മിഷണർ എസ് അജിത് കുമാറും ക്ഷേത്രത്തിലെത്തി. ദേവസ്വം വിജിലൻസ് സംഘം രുദ്രാക്ഷമാല പരിശോധിക്കും. ദേവസ്വം തിരുവാഭരണം കമ്മിഷണർ എസ് അജിത് കുമാർ രുദ്രാക്ഷമാല പരിശോധിച്ചു.
ഏറ്റുമാനൂര്‍ തിരുവാഭരണ ക്രമക്കേട്; മാല വിളക്കിച്ചേർത്തതായി കണ്ടെത്താനായില്ലെന്ന് ദേവസ്വം വിജിലൻസ് എസ്‌പി Also read: കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും പൊലീസിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും എസ്‌പി ബിജോയ് പറഞ്ഞു. മാലയിൽ മൂന്ന് ഗ്രാമിന്‍റെ കുറവ് കണ്ടെത്തിയതായി തിരുവാഭരണം കമ്മിഷണർ അജിത് കുമാർ പറഞ്ഞു.
സംഭവത്തിൽ വീഴ്ച വന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. പൊലീസ് അന്വേഷണത്തിന് വേണ്ടി റിപ്പോർട്ട് നൽകും. മാല ലഭിച്ചപ്പോൾ രജിസ്റ്ററിൽ വന്ന പിഴവാണോ എന്നും പരിശോധിക്കുന്നുണ്ട്.
വിളക്കിച്ചേർക്കലുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. സംഭവത്തിൽ ദേവസ്വംബോർഡിന് റിപ്പോർട്ട് കൈമാറുമെന്നും കമ്മിഷണർ പറഞ്ഞു.