കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കടത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അനിൽ കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. പാലക്കാട് സ്വദേശി ബിനോയ്‌യിൽ നിന്നുമാണ് അനിൽ കുമാർ കൈക്കൂലി വാങ്ങിയത്.
ബിനോയ്‌ക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡനപരാതിയിൽ ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് കടുത്തുരുത്തി സ്റ്റേഷന് മുൻപിൽ കാറിൽ വച്ചാണ് 5000 രൂപ കൈക്കൂലിയായി അനിൽ കുമാർ വാങ്ങിയത്. ഇതിന് മുൻപ് ഇരുപതിനായിരം രൂപ ബിനോയിയുടെ കയ്യിൽ നിന്ന് ഗ്രേഡ് എസ് ഐ വാങ്ങിയിട്ടുണ്ടെന്ന് പരാതിയുണ്ട്. ഇനി 15000 രൂപ കൂടി വേണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിനോയ് വിവരം വിജിലൻസിനെ അറിയിക്കുന്നത്.