കോട്ടയം: കെവിൻ വധകേസിൽ സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി കെവിന്‍റെ കുടുംബം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് കെവിന്‍റെ പിതാവ് ജോസഫ് അറിയിച്ചു.
കെവിൻ വധക്കേസ്; എസ്ഐയെ തിരിച്ചെടുക്കുന്നതിനെതിരെ കെവിന്‍റെ കുടുംബം - Kevin Murder
മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് കെവിന്‍റെ പിതാവ് ജോസഫ്.
എസ്ഐയുടെ അനാസ്ഥയാണ് കെവിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ ബോധ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായില്ല. എസ്ഐയെ തിരിച്ചെടുക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കെവിന്‍റെ പിതാവ് അറിയിച്ചു. നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിനഗർ എസ്ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാൻ ഇന്നലെയാണ് ഐജി ഉത്തരവിറക്കിയത്. ഔദ്യോഗിക കൃത്യവിലോപത്തിന് സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയ ശേഷമാണ് ഇന്നലെ വന്ന ഉത്തരവ്.