കോട്ടയം:കെവിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. 2018 മെയ് 28നാണ് ദുരഭിമാനത്തിന്‍റെ പേരില്‍ കെവിന്‍ പി ജോസഫ് കൊല്ലപ്പെടുന്നത്. ദലിത് ക്രിസ്ത്രന്‍ വിഭാഗത്തിപെട്ട കെവിന്‍ തെന്മല സ്വദേശി നീനവിനെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും ദുരഭിമാനവുമായിരുന്നു കൊലപാതകത്തിന് കാരണമായത്. നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടുന്ന ഒരു സംഘം കെവിനെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും മെയ് 27ന് തട്ടികൊണ്ടു പോവുകയും തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ തെന്മലയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കെവിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്
കെവിന്‍ മരിച്ച ഒരു വര്‍ഷം പിന്നിടുമ്പോഴും അവന്‍റെ നീറുന്ന ഓര്‍മ്മകളില്‍ വിങ്ങുകയാണ് കെവിന്‍റെ കുടുംബം.
നീനുവിന്‍റെ പിതാവും സഹോദരനുമടക്കം 14 പേരാണ് കേസിലെ പ്രതികള്‍. ഇവരുടെ വിചാരണ നടപടികള്‍ കോട്ടയം ജില്ല സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊവിന്‍റെ മരണം ഒരു വര്‍ഷം പിന്നിടുമ്പോഴും കെവിന്‍റെ നിറുന്ന ഓര്‍മ്മകളില്‍ വിങ്ങുകയാണ് കെവിന്‍റെ നട്ടശ്ശേരിയിലെ കുടുംബം. മകന്‍റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നാണ് ഈ കുടുംബം ആവശ്യം.
കെവിന്‍റെ മരണത്തിന് ശേഷം നാട്ടശ്ശേരിയിലെ കെവിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണയിലാണ് നീനു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ നീനു തുടര്‍പഠനത്തിലാണ്.