കോട്ടയം: എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്നും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ സ്വർഗ പ്രാപ്‌തിയുടെ 150-ാം വാർഷികാഘോഷത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും മതത്തെ അതിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം: വെങ്കയ്യ നായിഡു ഒരു ജാതിയും വലുതല്ല. എല്ലാ ജാതിയും തുല്യം. ഉയർന്ന ജാതിയെന്നോ, താഴ്ന്ന ജാതിയെന്നോ വേർതിരിവ് ഇല്ല. നമ്മുടെ പൂർവ്വികർ സ്വീകരിച്ചു പോന്നിരുന്ന മൂല്യങ്ങൾ നാം സംരക്ഷിക്കേണ്ടതുണ്ടന്നും ചടങ്ങിൽ ഉപരാഷ്ട്രപതി പറഞ്ഞു.
മാന്നാനം സെന്‍റ് എഫ്രേംസ് സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ആധ്യാത്മിക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. തിങ്കളാഴ്‌ച രാവിലെ 10ന് മാന്നാനത്ത് എത്തിയ ഉപരാഷ്ട്രപതി വിശുദ്ധ ചാവറയച്ചന്‍റെ കബറിടത്തിൽ പുഷ്‌പാർച്ചന നടത്തി. രണ്ടുവർഷം നീണ്ടുനിന്ന വാർഷികാഘോഷം സമാപിച്ചു.
ചടങ്ങിന് ശേഷം ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡിൽ നിന്ന് 10.50ന് ഹെലികോപ്‌ടറിൽ ഉപരാഷ്ട്രപതി കൊച്ചിക്ക് മടങ്ങി.
Also Read: വീണ്ടും മിന്നല്‍ 'സുൽത്താന', ടൂറിസ്റ്റുകളുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങൾ