കോട്ടയം: നീന്താൻ കൈകാലുകൾ വേണ്ടേ...എങ്കിലിതാ കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി ഒരു പന്ത്രണ്ടുകാരി. കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോഡ് നേടുകയാണ് ലയ.
കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയ പന്ത്രണ്ടുകാരിക്ക് ഗിന്നസ് റെക്കോഡ്
12 year old girl Laya swimming record with tied hands and feet| കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന് റെക്കോഡിട്ട് ഏഴാം ക്ലാസുകാരി. ഇരു കൈകാലുകളും ബന്ധിച്ച് ഏറ്റവും കൂടുതൽ ദൂരം നീന്തിക്കടന്ന പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോഡാണ് നേടിയിരിക്കുന്നത്.
Published : Nov 16, 2023, 6:21 PM IST
വെറും ഒരു മണിക്കൂർ 13 മിനിറ്റ് കൊണ്ട് ഈ കൊച്ചുമിടുക്കി നീന്തിക്കടന്നത് ദൂരം മാത്രമല്ല, പ്രായമെന്ന തടസത്തെയും കൂടിയാണ്. നീന്താൻ കൈകാലുകൾക്ക് പരിമിതികളുള്ളവർള്ളവർക്കും പ്രായം തടസമായി തോന്നുന്നവർക്കും പ്രചോദനമാവുകയാണ് ലയ. ഉയരങ്ങൾ കീഴടക്കാൻ കൈകാലുകളോ പ്രായമോ പ്രശ്‌നമല്ലെന്ന് നമുക്ക് കാണിച്ച് തരുകയാണ് ഈ മിടുക്കി. നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്‍റെയും ശ്രീകലയുടേയും മകളാണ് ലയ.
ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്ക് നാലര കിലോമീറ്റർ ദൂരം താണ്ടിയാണ് ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്. അച്ഛനും നീന്തൽ പരിശീലകനുമായ ബിജു തങ്കപ്പന്‍റെ ശിക്ഷണത്തിലാണ് ലയ പരിശീലനം നേടിയത്. രാവിലെ 8:30 ന് ആരംഭിച്ച നീന്തൽ 9:43 ന് അവസാനിച്ചപ്പോൾ ആരവങ്ങളോടെയാണ് കായലോരം ഈ പന്ത്രണ്ടുകാരിയെ സ്വീകരിച്ചത്.