കോട്ടയം:പി.സി ജോർജിൻ്റെ രാഷ്ട്രീയ നിലപാടുകളെയും ലൗ ജിഹാദ് നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടശേൻ. പി.സി ജോർജിന്‍റേത് പച്ച തേടിയുള്ള ഓട്ടമാണെന്ന് ആക്ഷേപിച്ച വെള്ളാപ്പള്ളി, മതങ്ങളെയും ജാതികളെയും രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടെ അദ്ദേഹം കബളിപ്പിക്കുകയാണെന്നും ആരോപിച്ചു.
മതേതരത്വവും ആദർശവും പറഞ്ഞിട്ട്, മകൻ കല്യാണ കഴിച്ച ഹിന്ദു പെൺകുട്ടിയെ മതം മാറ്റിയ ശേഷമാണ് സ്വീകരിക്കാൻ പി.സി ജോർജ് തയാറായതെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. അടിയ്ക്കടിയുള്ള പി.സി ജോർജിന്‍റെ രാഷ്ട്രീയ ചുവട് മാറ്റത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. തരംപോലെ നിലപാടുകൾ മാറ്റി പറയുന്ന പി.സി ജോർജിൻ്റെ പരാജയം ആഗ്രഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.