കോട്ടയം: ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കപ്പാലത്ത് വാഹനങ്ങൾ കൂട്ടയിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ 11 മണിയോടെയാണ് സംഭവം. പനയ്ക്കപ്പാലം ചുങ്കപ്പര കയറ്റത്തിലാണ് നാല് വാഹനങ്ങള്‍ അപകടത്തില്‍പെട്ടത്. ഭരണങ്ങാനത്ത് നിന്നും പുല്ല് കയറ്റി വരികയായിരുന്ന ജീപ്പ്, മുന്നില്‍പോയ ഓട്ടോറിക്ഷ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് പെട്ടെന്ന നിര്‍ത്തിയതാണ് അപകടത്തിനിടയാക്കിയത്. പിന്നാലെ വന്ന ഇന്നോവ കാര്‍ മുന്നില്‍പോയ സ്വിഫ്റ്റ് കാറിന്‍റെ പിന്നിലിടിക്കുകയും കാര്‍ ജീപ്പിന്‍റെ പിന്നിലിടിക്കുകയും ചെയ്‌തു.
പനയ്ക്കപ്പാലത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല - ഈരാറ്റുപേട്ട പാലാ റോഡ്
പനയ്ക്കപ്പാലം ചുങ്കപ്പര കയറ്റത്തിലാണ് നാല് വാഹനങ്ങള്‍ അപകടത്തില്‍പെട്ടത്.

പനയ്ക്കപ്പാലത്ത് വാഹനങ്ങളുടെ കൂട്ടിയിടി
പിന്നാലെ വന്ന വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ജീപ്പ് ഡ്രൈവര്‍ പറയുന്നത്. ഓട്ടോ സഡന്‍ബ്രേക്കിട്ടതോടെ സാവധാനം പോയ ജീപ്പ് പെട്ടെന്ന് നിര്‍ത്തിയെങ്കിലും വേഗതയിലെത്തിയ വാഹനങ്ങള്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹന ഡ്രൈവര്‍മാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതോടെ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി.