കോട്ടയം : ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് തീർഥാടകർക്ക് മാത്രമായി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെ ഹോട്ടലുകളില്‍ വെജിറ്റേറിയൻ ഭക്ഷണ വിഭവങ്ങളുടെ വില നിശ്ചയിച്ച് ജില്ല കലക്‌ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി. വിലവിവര പട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നികുതിയടക്കമുള്ള വിലവിവരം ചുവടെ.
വിഭവം | വില(രൂപയില്‍) |
കുത്തരി ഊണ് (എട്ടു കൂട്ടം, സോർട്ടക്‌സ് അരി) | 70 |
ആന്ധ്ര ഊണ് (പൊന്നിയരി) | 70 |
കഞ്ഞി (അച്ചാറും പയറും ഉൾപ്പടെ) | 35 |
ചായ | 11 |
ചായ (മധുരം ഇല്ലാത്തത്) | 10 |
കാപ്പി | 10 |
കാപ്പി (മധുരം ഇല്ലാത്തത്) | 10 |
ബ്രൂ കോഫി/നെസ് കോഫി | 15 |
കട്ടൻ കാപ്പി | 9 |
കട്ടന്‍ കാപ്പി (മധുരം ഇല്ലാത്തത്) | 7 |
കട്ടന്‍ ചായ | 9 |
കട്ടന്‍ ചായ (മധുരം ഇല്ലാത്തത്) | 7 |
ഇടിയപ്പം | 10 |
ദോശ | 10 |
ഇഡലി | 10 |
പാലപ്പം | 10 |
ചപ്പാത്തി (മൂന്നെണ്ണം കുറുമ ഉള്‍പ്പടെ) | 60 |
പൊറോട്ട | 10 |
നെയ്‌റോസ്റ്റ് | 45 |
പ്ലെയിൻ റോസ്റ്റ് | 35 |
മസാലദോശ | 50 |
പൂരിമസാല (രണ്ടെണ്ണം) | 35 |
മിക്‌സഡ് വെജിറ്റബിൾ | 30 |
പരിപ്പുവട | 10 |
ഉഴുന്നുവട | 10 |
കടലക്കറി | 30 |
ഗ്രീൻപീസ് കറി | 30 |
കിഴങ്ങ് കറി | 30 |
തൈര് | 15 |
കപ്പ | 30 |
ബോണ്ട | 10 |
ഉള്ളിവട | 10 |
ഏത്തയ്ക്കാപ്പം | 12 |
തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) | 47 |
ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) | 44 |
ചായ (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ) | 8 |
കോഫി (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ) | 10 |
മസാല ചായ (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ) | 15 |
ലെമൺ ടീ (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ) | 15 |
ഫ്‌ളേവേഡ് ഐസ് ടീ (ഓട്ടോമാറ്റിക് വെൻഡിങ് മെഷീൻ) | 20 |