കോട്ടയം:കൊവിഡിനെ തുടർന്നുണ്ടായ കടബാധ്യത മൂലം കുറിച്ചിയിൽ ആത്മഹത്യ ചെയ്ത ഹോട്ടൽ ഉടമ സരിൻ മോഹൻ്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. അശാസ്ത്രീയമായ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളാണ് സരിന്‍റെ ആത്മഹത്യക്ക് കാരണമെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു.
ALSO READ: 'അശാസ്ത്രീയ ലോക്ക്‌ഡൗണ്‍ കടബാധ്യതയുണ്ടാക്കി' : ഫേസ്ബുക്ക് കുറിപ്പെഴുതി ആത്മഹത്യ ചെയ്‌ത് ഹോട്ടൽ ഉടമ
അതേസമയം മുഖ്യമന്ത്രിക്ക് വിമർശിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ഇഷ്ടമാകുന്നില്ലെന്ന് അദ്ദേഹം ആക്ഷേപിച്ചു. സംസ്ഥാനത്ത് അടിയന്തരമായി ജപ്‌തി നടപടികൾ നിർത്തി വയ്ക്കണമെന്നും രണ്ടാം കൊവിഡ് കാലത്ത് മൊറൊട്ടോറിയം ഇല്ലാത്തത് ജനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടി എടുക്കുന്നില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
കടബാധ്യത മൂലം ആത്മഹത്യചെയ്‌ത ഹോട്ടൽ ഉടമയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം സരിൻ ആത്മഹത്യ ചെയ്തത്. അശാസ്‌ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങളാണ് കടബാധ്യതക്ക് കാരണമെന്നും സർക്കാർ ആണ് തന്‍റെ ആത്മഹത്യക്ക് കാരണമെന്നും ഫേസ്ബുക്കിൽ സരിൻ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു. പലപ്പോഴായി പലിശക്കാർ വീട്ടിൽ വന്ന് സരിനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു.