കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ. സുരേഷിന്റെ ശരീരത്തിൽനിന്നും വിഷം പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് ഇപ്പോഴുള്ളത്.
വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു; പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍ - vava suresh's hospitalization after snake bite
വാവ സുരേഷിന്റെ ശരീരത്തില്‍ നിന്നും വീഷം പൂര്‍ണമായി മാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാനുള്ള മരുന്ന് മാത്രമാണ് നൽകുന്നത്. വാവ സുരേഷിന് നടക്കാന്‍ സാധിച്ചു. ഓർമ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്ത സുരേഷ് സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നതായും ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടർമാർ അറിയിച്ചു. രണ്ട് ദിവസം കൂടി മുറിയിൽ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും.
ALSO READ:തലസ്ഥാനത്ത് കൂടുതൽ ഇളവുകൾ; തിയേറ്ററുകൾ തുറക്കുന്നു
TAGGED:
വാവ സുരേഷിന്റെ ചികിത്സ