കോട്ടയം: കീം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന്‍റെ സന്തോഷത്തിലാണ് കോട്ടയം തെള്ളകം സ്വദേശിയായ വരുൺ ഷിബുരാജ്. രണ്ടാം തവണയാണ് വരുൺ കീം പരീക്ഷയിൽ ഭാഗ്യപരീക്ഷണം നടത്തിയത്. ആദ്യ പരീക്ഷയിൽ 47-ാം റാങ്ക് നേടുകയും ചെയ്തു. മികച്ച ഒരു ഐഐടിയിൽ അഡ്മിഷൻ ലഭിക്കുകയെന്ന എന്ന ഉദ്ദേശത്തോടെയാണ് വരുൺ രണ്ടാമതും പരീക്ഷയെഴുതിയത്. ആദ്യ മൂന്നിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാം റാങ്ക് നേടാനാകുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്ന് വരുൺ പറയുന്നു.
കീം പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി കോട്ടയം സ്വദേശി വരുൺ ഷിബുരാജ് - ഒന്നാം റാങ്ക് സ്വന്തമാക്കി കോട്ടയം സ്വദേശി
ആദ്യ മൂന്നിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാം റാങ്ക് നേടാനാകുമെന്ന് പ്രതീക്ഷച്ചിരുന്നില്ലെന്ന് വരുൺ പറയുന്നു.
വരുൺ ഷിബുരാജ്
കഴിഞ്ഞ ഒരു വർഷമായി പാലാ ബ്രില്യന്‍റിൽ പരിശീലനം നടത്തുന്ന വരുണിന് ലോക്ക്ഡൗൺ കാലം പരീക്ഷക്കായി കുടുതൽ ഒരുങ്ങുന്നതിനുള്ള അവസരമൊരുക്കി. തിരുവനന്തപുരം എരീസ് ഗ്രൂപ്പ് ഡയറക്ടറായ കെ. ഷിബുരാജിന്‍റെയും, എം.ജി സർവ്വകലാശാല അസിസ്റ്റന്‍റ് സെക്ഷൻ ഓഫീസർ ആർ. ഇന്ദുവിനെയും മകനാണ് വരുൺ.