കോട്ടയം: കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന അധ്യക്ഷനായി വക്കനാട് രാധകൃഷ്ണനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയർമാനായിരുന്ന ജോണി നെല്ലൂരുൾപ്പെടെ പാര്‍ട്ടിയിലെ ഒരുവിഭാഗം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ച പശ്ചാത്തലത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്. വൈസ് ചെയർമാന്‍മാരായി ബാബു വലിയവീടൻ, ഏഴുകോൺ സത്യൻ എന്നിവരെയും തെരഞ്ഞെടുത്തു. പാർട്ടി ലീഡർ അനുപ് ജേക്കബാണ് പുതിയ ഭാരവാഹി പ്രഖ്യാപനം നടത്തിയത്.
വക്കനാട് രാധകൃഷ്‌ണന്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന അധ്യക്ഷന്‍ - etv bharat news
വൈസ് ചെയർമാന്‍മാരായി ബാബു വലിയവീടൻ, ഏഴുകോൺ സത്യൻ എന്നിവരെയും തെരഞ്ഞെടുത്തു.
വക്കനാട് രാധകൃഷ്‌ണന്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന അധ്യക്ഷന്‍
യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയുള്ള കേരളാ കോൺഗ്രസ് ജോസഫ് - ജോസ് വിഭാഗങ്ങളുടെ തർക്കത്തില്‍ യു.ഡി.എഫ് നിലപാട് പാലിക്കപ്പെടണമെന്നും ജില്ലാ പഞ്ചായത്തിൽ ധാരണയുണ്ടെങ്കിൽ ആ ധാരണയും പാലിക്കപ്പെടണമെന്നും ജേക്കബ് വിഭാഗം നിലപാട് വ്യക്തമാക്കിയിരുന്നു.