കോട്ടയം: വൈക്കം കരിയാർ സ്പിൽവേയുടെ ബോട്ട് ലോക്ക് തുറന്നതോടെ പ്രദേശത്തെ ജലഗതാഗത സംവിധാനം നേരിട്ടിരുന്ന തടസം നീങ്ങി.
വൈക്കം കരിയാർ സ്പിൽവേയുടെ ബോട്ട് ലോക്ക് തുറന്നു - Vaikom Kariyar Spillway
സ്പിൽവേ ഷട്ടറുകൾ അടക്കുമ്പോൾ ബോട്ടുകളുടെ സുഗമമായ യാത്രക്ക് വേണ്ടിയാണ് ബോട്ട് ലോക്ക് എന്ന പ്രത്യേക സംവിധാനം ഒരുക്കിയിരുന്നത്
കരിയാർ സ്പിൽവെയുടെ ഷട്ടറുകൾ തുറന്നിട്ടും ബോട്ട് ലോക്ക് തുറക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സ്പിൽവേ ഷട്ടറുകൾ അടക്കുമ്പോൾ ബോട്ടുകളുടെ സുഗമമായ യാത്രക്ക് വേണ്ടിയാണ് ബോട്ട് ലോക്ക് എന്ന പ്രത്യേക സംവിധാനം ഒരുക്കിയിരുന്നത്. സ്പിൽവെ ഷട്ടറുകളുടെ തകരാറിനെ തുടർന്ന് ഷട്ടറിനടയിലും വശങ്ങളിലും മണൽച്ചക്കുകൾ നിറച്ചിരുന്നു. മണൽചാക്കുകൾ നീക്കാൻ കഴിയാതായതോടെയാണ് ബോട്ട് ലോക്ക് തുറക്കാൻ തടസം നേരിട്ടത്. കഴിഞ്ഞ ദിവസം മണൽ ചാക്കുകൾ നീക്കം ചെയ്തതോടെയാണ് ബോട്ട് ലോക്ക് തുറന്നത്. ബോട്ട് ലോക്ക് അടഞ്ഞുകിടന്നിരുന്നത് പ്രദേശത്തെ വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിരുന്നു.