കേരളം

kerala

ETV Bharat / state

'ഉദ്ദേശിച്ചത് ഐ.എസ് പോലുള്ള സംഘടനകളെ' ; പാലാ ബിഷപ്പിന് പിന്തുണയുമായി വി മുരളീധരന്‍ - Pala Bishop

നാർക്കോട്ടിക്ക് ജിഹാദ് പരാമർശം ഏതെങ്കിലുമൊരു സമുദായത്തെ ആക്ഷേപിക്കുന്നതല്ലെന്ന് വി.മുരളീധരൻ

പാലാ ബിഷപ്പ്  വി മുരളീധരന്‍  നാർക്കോട്ടിക്ക് ജിഹാദ്  കേരലളത്തിലെ മതസൗഹാര്‍ദം  V Muraleedharan  Pala Bishop  support Pala Bishop
പാലാ ബിഷപ്പിന് പിന്തുണയുമായി വി മുരളീധരന്‍; ഉദ്ദേശിച്ച് ഐ.എസ് പോലുള്ള സംഘടനകളെ

By

Published : Sep 18, 2021, 5:37 PM IST

Updated : Sep 18, 2021, 8:49 PM IST

എറണാകുളം :പാലാ ബിഷപ്പിന് പിന്തുണയുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. നാർക്കോട്ടിക്ക് ജിഹാദ് പരാമർശം ഏതെങ്കിലുമൊരു സമുദായത്തെ ആക്ഷേപിക്കുന്നതല്ലെന്ന് വി.മുരളീധരൻ പറഞ്ഞു.

ബിഷപ്പ് ജിഹാദികൾക്കെതിരെയാണ് സംസാരിച്ചത്. ആയുധമെടുത്ത് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ഐ.എസ് പോലെയുള്ള പ്രസ്ഥാനങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

അതിനെ മുസ്ലിം സമുദായവുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നവർ രാഷ്ട്രീയ ലാഭത്തിനാണ് ശ്രമിക്കുന്നത്. മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നാണ് ബി.ജെ പി യുടെ നിലപാട്.

'ഉദ്ദേശിച്ചത് ഐ.എസ് പോലുള്ള സംഘടനകളെ' ; പാലാ ബിഷപ്പിന് പിന്തുണയുമായി വി മുരളീധരന്‍

ചെറിയൊരു വിഭാഗം ആളുകൾ ജിഹാദി വിഭാഗത്തിൽപ്പെടുന്നവരാണ്. മുസ്ലിം സമുദായത്തിലുള്ള ഭൂരിപക്ഷം പേർ ഇതിന് പിന്തുണ നൽകുന്നവരല്ല.

കൂടുതല്‍ വായനക്ക്: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അമരീന്ദര്‍ സിങ്

പലാ ബിഷപ്പിന്‍റെ പരാമർശത്തിൽ സർക്കാർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി ബിഷപ്പിനെതിരെ പരാമർശം നടത്തിയത് വസ്തുതകൾ മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണെന്നും വി.മുരളീധരൻ ആരോപിച്ചു.

ബിഷപ്പ് പറഞ്ഞ കാര്യം അതിനുമുമ്പ് തന്നെ മാർക്‌സിസ്റ്റ് പാർട്ടി സമ്മേളനങ്ങളിൽ വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയ കുറിപ്പുകളിൽ മറ്റൊരു രീതിയിൽ ഉൾപ്പെടുത്തിയിരുന്നു.

ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയത്. ബിഷപ്പിന്‍റെ പരാമർശം മത വിദ്വേഷമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും വി.മുരളീധരൻ ചോദിച്ചു.

കൂടുതല്‍ വായനക്ക്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു

Last Updated : Sep 18, 2021, 8:49 PM IST

ABOUT THE AUTHOR

...view details