അപ്പർകുട്ടനാട് വെള്ളത്തിൽ - flood
കിഴക്കൻ മേഖലയിൽ നിന്നും ഇറങ്ങിയ മലവെള്ളം പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. ഇതോടെ അപ്പർകുട്ടനാടൻ മേഖല പൂർണ്ണമായും വെള്ളത്തിനടിയിലായി. ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടു.
കോട്ടയം; കോട്ടയം ജില്ലയിൽ മഴ ശക്തമായതോടെ അപ്പർകുട്ടനാടൻ മേഖല കൂടുതൽ ദുരിതത്തിലായി. കിഴക്കൻ മേഖലയിൽ നിന്നും ഇറങ്ങിയ മലവെള്ളം പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. ഇതോടെ അപ്പർകുട്ടനാടൻ മേഖല പൂർണ്ണമായും വെള്ളത്തിനടിയിലായി. ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടു. നിലവിൽ 159 ക്യാമ്പുകളിലായി 13434 പേരാണ് ഉള്ളത്. തീക്കോയി, അടുക്കം മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുട്ടനാട്ടിൽ വെള്ളമുയരുന്ന സാഹചര്യത്തിൽ ചങ്ങനാശ്ശേരി മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. വെള്ളം താഴുന്ന കോട്ടയം താലൂക്കിലെ മൂന്ന് ക്യാമ്പുകൾ പിരിച്ചുവിട്ടു. അപ്പർകുട്ടനാട് മേഖലയായ ഇല്ലിക്കൽ ഭാഗത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ക്യാമ്പിലുള്ളവർ ദുരിതത്തിലാണ്.