കേരളം

kerala

ജീവിക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ഓട്ടോ ഡ്രൈവര്‍

By

Published : May 4, 2019, 1:04 PM IST

Updated : May 4, 2019, 3:42 PM IST

ഭര്‍ത്താവ് രോഗിയായപ്പോഴാണ് കുടുംബം പോറ്റാന്‍ ഓമന ഓട്ടോയുമായി തെരുവിലിറങ്ങിയത്. എന്നാല്‍ ഓട്ടോ യൂണിയന്‍ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് എത്തി. പൊലീസും കലക്ടറും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഓമന പരാതി പറയുന്നു

ഓട്ടോയിൽ ഓമന

കോട്ടയം: വനിത ഓട്ടോ ഡ്രൈവറെ സഹപ്രവര്‍ത്തകര്‍ ഉപദ്രവിക്കുന്നതായി ആരോപണം. പരാതിയുമായി വനിത പൊലീസിനെ സമീപിച്ചപ്പോള്‍ അവഗണനയായിരുന്നു ഫലമെന്ന് പരാതി. കോട്ടയം അതിരമ്പുഴ സ്വദേശി ഓമനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വനിത ഓട്ടോ ഡ്രൈവര്‍
എട്ടുമാസം മുമ്പ് ഓമന വാങ്ങിയ ഓട്ടോ വീടിന് തൊട്ടടുത്ത ഓട്ടോറിക്ഷ സ്റ്റാന്‍ഡായ കാരിത്താസ് സ്റ്റാന്‍ഡിലിട്ട് ഓടിച്ചു. എന്നാല്‍ എതിര്‍പ്പുമായി മറ്റ് ഓട്ടോത്തൊഴിലാളികള്‍ എത്തി. തുടര്‍ന്ന് ഓമന തൊട്ടടുത്ത യൂണിവേഴ്സിറ്റി കോളജ് സ്റ്റാന്‍ഡിലെത്തി. ഇവിടെയും ഓട്ടോ യൂണിയന്‍ തടസമുന്നയിച്ചു. ഇതോടെ തന്നെ ജീവിക്കാനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓമന ജില്ല പൊലീസ് മേധാവിയേയും കലക്ടറെയും സമീപിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. പൊലീസ് മേധാവിയുടെ അടുത്ത് പരാതിയുമായി എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വനിത പൊലീസ് പോലും തന്നോട് വളരെ അപമര്യാദയായാണ് പെരുമാറിയതെന്ന് ഓമന പരാതി പറയുന്നു. ഭര്‍ത്താവ് രോഗിയാണെന്നും കിടപ്പിലായത് കൊണ്ടാണ് തനിക്ക് ഓട്ടോയുമായി തെരുവിലിറങ്ങേണ്ടി വന്നതെന്നും ഇവര്‍ സങ്കടപ്പെടുന്നു. അധികൃതര്‍ പ്രശ്നം ഉടനടി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ഓമന.
Last Updated : May 4, 2019, 3:42 PM IST

ABOUT THE AUTHOR

...view details