കേരളം

kerala

ETV Bharat / state

ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യും: പാലാ നഗരസഭ - പാലാ നഗരസഭ വാർത്ത

സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ക്കുള്ള കാലതാമസമാണ് വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് തടസമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ

വാഹനം

By

Published : Nov 17, 2019, 3:59 AM IST

Updated : Nov 17, 2019, 5:17 AM IST

കോട്ടയം: പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ വൈകാതെ തന്നെ ക്വാർട്ടേഴ്‌സ് കോംപൗണ്ടില്‍ നിന്നും നീക്കം ചെയ്യുമെന്ന് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ. വാഹനങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നത് ഇന്നലെ ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ക്കുള്ള കാലതാമസമാണ് വാഹനങ്ങൾ നീക്കംചെയ്യുന്നതിന് തടസമെന്ന് അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ക്കുള്ള കാലതാമസമാണ് വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് തടസമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ

നഗരസഭയിലെ മാലിന്യനീക്കത്തിനായാണ് വാഹനങ്ങള്‍ വാങ്ങിയത്. ഡംമ്പിംഗ് ഗ്രൗണ്ടില്‍ പ്രതിഷേധമുയര്‍ന്നതോടെ വാഹനഉപയോഗവും നിലച്ചു. എന്നാല്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും ഇപ്പോഴും വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 10 വര്‍ഷം കഴിഞ്ഞാലേ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ വ്യവസ്ഥയുള്ളൂ. ഈ വാഹനങ്ങള്‍ പത്ത് വര്‍ഷത്തോളമായതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാവേലിക്കരയിലെ ഓഫീസില്‍ വാഹനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കി അവര്‍ തീരുമാനിക്കുന്ന വിലയ്ക്കാണ് ലേലം നടക്കുക. പലപ്പോഴും ആ വിലയ്ക്ക് ലേലംകൊള്ളാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്. വാഹനങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതായും വൈകാതെ തന്നെ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Last Updated : Nov 17, 2019, 5:17 AM IST

ABOUT THE AUTHOR

...view details