കോട്ടയം: മോഡറേഷനിലൂടെ വിജയിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖാ മൂലം നല്‍കണമെന്ന നോര്‍ക്കയുടെ ആവശ്യം തള്ളി സര്‍വകലാശാലകള്‍. വിവരങ്ങള്‍ രേഖാ മൂലം നല്‍കാന്‍ കഴിയില്ലെന്ന് എം.ജി സര്‍വകലാശാല നോര്‍ക്കയ്ക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാമെന്നും എം.ജി സര്‍വകലാശാല പറഞ്ഞു.
മാര്‍ക്ക്ദാന വിവാദം; നോര്‍ക്കയുടെ ഇടപെടലിനെ തള്ളി സര്‍വകലാശാലകള്‍
ആവശ്യമെങ്കില്‍ സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാമെന്ന് എം.ജി സര്‍വകലാശാല.
അതേസമയം നോര്‍ക്കയുടെ ഇടപെടല്‍ സംബന്ധിച്ച് കേരളാ സര്‍വകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. നോര്‍ക്കയില്‍ സമര്‍പ്പിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പ്രവര്‍ത്തനം സുഗമവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു നോര്‍ക്ക സര്‍വകലാശാലകള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ വിദേശ ജോലി തേടുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് മുടങ്ങുമെന്നും നോര്‍ക്ക കത്തില്‍ വ്യക്തമാക്കിയിരുന്നു.