കോട്ടയം: മേലുകാവ് ഇരുമാപ്രയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്‌ചയാണ് കോണിപ്പാട് ഇരുമാപ്ര റൂട്ടില്‍ പള്ളിക്ക് സമീപമുള്ള റോഡില്‍ നിന്നും 20 അടിയോളം താഴെ കൊക്കയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കമഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം ഒരു കൈലിമുണ്ടും ഉണ്ടായിരുന്നു. മൃതദേഹം പ്ലാസ്റ്റിക്ക് കയറുകൊണ്ട് ചുറ്റിയിട്ടുണ്ട്. മറ്റെവിടുന്നെങ്കിലും കൊണ്ട് വന്നിട്ടതാണോയെന്നും സംശയമുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. ഫോറന്‍സിക് വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മിസിങ് കേസുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി - unidentified body found in kottayam
കോണിപ്പാട് ഇരുമാപ്ര റൂട്ടില്‍ പള്ളിക്ക് സമീപമുള്ള റോഡില്‍ 20 അടിയോളം താഴെ കൊക്കയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
![ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി മേലുകാവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി അജ്ഞാത മൃതദേഹം കണ്ടെത്തി കോട്ടയം unidentified body found in kottayam unidentified body](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6405368-thumbnail-3x2-dead-body.jpg)
ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. മേലുകാവ് പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തലനാട് വെള്ളാനി ഭാഗത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. എറണാകുളം പൂക്കാട്ടുപ്പടി പുത്തന്‍പറമ്പില്‍ അമൃതാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അമൃതിന്‍റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ പുള്ളിക്കാനം മലയിലേക്ക് കയറുന്നത് ആളുകള്‍ കണ്ടതായി പറഞ്ഞു. ഈരാട്ടുപേട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Last Updated : Mar 14, 2020, 4:07 PM IST