കോട്ടയം: എൻ.എസ്.എസ് നിലപാടിനെ മുഖ്യമന്ത്രി ഇപ്പോൾ അനുകൂലിക്കുന്നത് ശബരിമല വിഷയത്തിൽ ജനങ്ങൾ പ്രതികാരം ചെയ്യുമെന്ന് ഭയന്നിട്ടാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിൽ ആത്മാർഥതയില്ലെന്ന് ഉമ്മൻ ചാണ്ടി - sabarimala
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ സാധ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിൽ ആത്മാർത്ഥതയില്ലെന്ന് ഉമ്മൻ ചാണ്ടി
എൻ.എസ്.എസിനെ എതിർത്തിരുന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിൽ ആത്മാർത്ഥതയില്ലെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ സാധ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ജോർജിയൻ സ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.