കേരളം

kerala

ETV Bharat / state

കേരളത്തില്‍ ആദ്യമായി ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗാമുകള്‍ക്ക് അനുമതി - എംജി സർവ്വകലാശാലക്ക് അനുമതി

ഓൺലൈൻ പ്രോഗ്രാമുകൾ നടത്തുന്നതിന് സർവകലാശാലയുടെ അധികാര ദൂര പരിധി ബാധകമല്ലാത്തതിനാൽ ലോകത്തെവിടെ നിന്നും വിദ്യാർഥികൾക്ക് പ്രോഗ്രാമുകൾക്ക് ചേരാമെന്നുള്ളത് കേരളത്തിലെ പ്രവാസി സമൂഹത്തിന് വലിയ സഹായകമാകും

UGC approves online UG and PG programs for MG university  എംജി സർവ്വകലാശാലക്ക് ഓൺലൈൻ ബിരുദ കോഴ്സുകൾക്ക് അനുമതി  എംജി സർവ്വകലാശാലക്ക് അനുമതി  mg university to launch online undergraduate and postgraduate programs
കേരളത്തിലാദ്യം; ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് എംജി സർവ്വകലാശാലക്ക് അനുമതി

By

Published : Aug 20, 2021, 6:44 PM IST

കോട്ടയം: കേരളത്തിലാദ്യമായി ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ തുടുങ്ങുവാനുള്ള യുജിസിയുടെ അനുമതി മഹാത്മ ഗാന്ധി സർവകലാശാലയ്ക്ക് ലഭിച്ചു. 2020 ഒക്ടോബറിലാണ് മഹാത്മ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനായി സെന്‍റർ ഫോർ ഓൺലൈൻ എഡ്യൂക്കേഷൻ സ്ഥാപിച്ചത്.

'ആദ്യഘട്ടമെന്ന നിലയിൽ ബികോം, ബിബിഎ എന്നീ ബിരുദ പ്രോഗ്രാമുകളും എംകോം ബിരുദാനന്തര ബിരുദവും ഓൺലൈനായി ആരംഭിക്കുന്നതിനുള്ള അനുമതിക്കായി ആപേക്ഷ സമർപ്പിക്കാൻ സർവ്വകലാശാല തീരുമാച്ചിരുന്നു്. 2020ൽ അപേക്ഷിച്ച മൂന്ന് പ്രോഗ്രാമുകൾക്കുള്ള അനുമതിയാണ് ഇപ്പോൾ യു.ജി.സി-ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്നും ലഭിച്ചിരിക്കുന്നത്.

202ൽ പത്ത് പ്രോഗ്രാമുകൾ കൂടി ഓൺലൈനിൽ തുടങ്ങുന്നതിനുള്ള അപേക്ഷ സർവകലാശാല സമർപ്പിച്ചിട്ടുണ്ട്. നേരത്തെ തന്നെ സർവ്വകലാശാല വികസിപ്പിച്ചിട്ടുള്ള MGU- ALEMS(Automated Learning and Evaluation Management system) എന്ന സമഗ്രമായ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് അഡ്മിഷൻ, അദ്ധ്യാപനം, ലേണിങ്ങ് മാനേജ്മെന്‍റ്, ഫീ പേമെന്‍റ്, പരീക്ഷ, മൂല്യനിർണയം, മാർക്ക് ലിസ്റ്റ് തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത്. ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ ആരംഭിക്കുന്നതോടെ നിലവിലുള്ള സോഫ്റ്റ് വെയറിൽ കൂടുതൽ ഫീച്ചേഴ്സ് ചേർക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

നേരത്തെ തന്നെ ALEMS ഉപയോഗിച്ച് സർവകലാശാല ഷോർട്ട് ടേം പ്രോഗ്രാമുകൾക്ക് റിമോട്ട് പ്രോക്ടേട് പരീക്ഷകൾ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്നു. സർവകലാശാലയുടെ കീഴിൽ രൂപം കൊടുത്തിട്ടുള്ള MGUlF(Mahatma Gandhi University Innovation Foundation)എന്ന കമ്പനിയാണ് ഓൺലൈൻ പഠനത്തിനാവശ്യമായ E-learning materials സും മറ്റു സങ്കേതിക സഹായങ്ങളും നൽകുന്നത്. അതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോയുടെയും റെക്കോഡിങ്ങ് ലാബുകളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. ഓൺലൈൻ പ്രോഗ്രാമുകൾ നടത്തുന്നതിന് സർവകലാശാലയുടെ അധികാര ദൂര പരിധി (Territorial jurisdiction) ബാധകമല്ലാത്തതിനാൽ ലോകത്തെവിടെ നിന്നും വിദ്യാർഥികൾക്ക് പ്രോഗ്രാമുകൾക്ക് ചേരാമെന്നുള്ളത് കേരളത്തിലെ പ്രവാസി സമൂഹത്തിന് വലിയ സഹായകമാകുമെന്ന് എം ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ സാബു തോമസ് പറഞ്ഞു.

Also read: 24 മണിക്കൂറിൽ 36,571 പേർക്ക് കൊവിഡ്; 540 കൊവിഡ് മരണം

ABOUT THE AUTHOR

...view details