കോട്ടയം:അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ്. നിയമത്തിൻ്റെ കരട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പുറത്തുവിട്ടു. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവെന്നും ക്ഷേത്രത്തിൻ്റെ പരമാധികാരം തന്ത്രിക്കാണെന്നും കരടിൽ പരാമർശം. കരട് രേഖ മന്ത്രി എകെ ബാലന് കൈമാറാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അറിയിച്ചു.
ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് യുഡിഎഫ്
ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ്. ക്ഷേത്രത്തിൻ്റെ പരമാധികാരം തന്ത്രിക്കാണെന്നും കരടിൽ പരാമർശം. കരട് രേഖ മന്ത്രി എകെ ബാലന് കൈമാറാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അറിയിച്ചു.
സംസ്ഥാന സർക്കാരിൻ്റെ അപക്വമായ നടപടിയുടെ ഭാഗമാണ് ശബരിമല വിധിയെന്നും എംഎൽഎ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്നും പുതിയ നിയമനിർമാണം നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിലെ നിയമത്തിൻ്റെ കരട് പ്രസിദ്ധീകരിക്കാന്‍ യുഡിഎഫിനെ മന്ത്രി എ.കെ ബാലന്‍ വെല്ലുവിളിച്ചിരുന്നു. സത്യപ്രതിഞ്ജ ചെയ്യുന്ന ദിവസം നിയമം കൊണ്ട് വരാൻ യുഡിഎഫ് കാത്തിരിക്കണ്ടെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് നിയമത്തിൻ്റെ കരട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പുറത്തുവിട്ടത്.