കോട്ടയം: വർധിച്ചു വരുന്ന അരിവില പിടിച്ചു നിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തിൽ സൂചന സമരം. സമരത്തിന്‍റെ ഭാഗമായി ഗാന്ധി സ്ക്വയറിൽ നിന്ന് ജില്ല സപ്ളൈ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും സൗജന്യ അരി വിതരണവും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്‌തു.
അരിവില വർധനയ്‌ക്കെതിരെ കോട്ടയത്ത് യുഡിഎഫിന്‍റെ പ്രതിഷേധ സമരം - സൗജന്യ അരി വിതരണം
സമരത്തിന്‍റെ ഭാഗമായി യുഡിഎഫിന്‍റെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നിന്ന് ജില്ല സപ്ളൈ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും സൗജന്യ അരി വിതരണവും നടത്തി.
അരി വില ഇനിയും ഉയർന്നാൽ കേരളത്തിൽ വൈകാതെ പട്ടിണി മരണങ്ങളുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. വില ഉയർന്നിട്ടും നെല്ല് സംഭരിക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി. കർഷകരെ ദ്രോഹിക്കാൻ മില്ല് കമ്പനികളുമായി സർക്കാർ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സമരത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലം പള്ളി, യുഡിഎഫ് മണ്ഡലം പ്രസിഡന്‍റ് സിബി കെ ജോൺ, പ്രൊഫസർ ഗ്രേസമ്മ മാത്യു, ടി.സി അരുൺ തുടങ്ങിയവർ സംസാരിച്ചു.