കോട്ടയം:കടപ്ലാമാറ്റം പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുരക്ക് എതിരെ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിലുണ്ടായ അതിക്രമത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പൊലീസിനും അദ്ദേഹത്തിന്‍റ ഭാര്യ നല്‍കിയ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞകടമ്പില്‍. പാര്‍ട്ടി ഓഫിസില്‍ കുഴഞ്ഞ് വീണ ജോയിയെ ആശുപത്രിയിലെത്തിക്കാന്‍ നേതാക്കള്‍ അലംഭാവം കാണിച്ചുവെന്ന ഭാര്യയുടെ പരാതി ഗൗരവകരമാണെന്നും സജി പറഞ്ഞു.
ജോയി കല്ലുപുരയുടെ ഭാര്യയുടെ പരാതി; കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സജി മഞ്ഞകടമ്പില്‍ - Joy kallupura
പാര്‍ട്ടി ഓഫിസിലെ വികസന രേഖയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ ജോയി കല്ലുപുരയുടെ ഭാര്യയുടെ പരാതിയില്‍ നടപടിയെടുക്കണമെന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍
ജോയി കല്ലുപുരയുടെ ഭാര്യയുടെ പരാതി; കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സജി മഞ്ഞകടമ്പില്‍
നവംബര്‍ ഏഴിന് കടപ്ലാമാറ്റം പാര്‍ട്ടി ഓഫിസിലെ യോഗത്തിനിടെ പഞ്ചായത്ത് വികസന രേഖയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജോയി കല്ലുപുര കുഴഞ്ഞ് വീഴുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹം പാല മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.