കേരളം

kerala

ETV Bharat / state

ഓണാശംസകൾ നേർന്ന് പാലായിൽ യുഡിഎഫ് പ്രചാരണം - UDF Campaign In Pala Wishes Onam Greetings

മണ്ഡലത്തിലെ 176 ബൂത്തുകളിലും സ്ഥാനാർഥിയുടെ അഭ്യർഥനയും ഓണാശംസകളുമെത്തിച്ചുകൊണ്ടായിരുന്നു യുഡിഎഫിന്‍റെ പ്രചാരണം. ഭവന സന്ദർശന പരിപാടിയിൽ പുതിയ ചിഹ്നം പരിചയപ്പെടുത്താനും നേതാക്കൾ മറന്നില്ല

ഓണാശംസകൾ നേർന്ന് പാലായിൽ യു.ഡി.എഫ് പ്രചാരണം

By

Published : Sep 11, 2019, 2:29 AM IST

കോട്ടയം:പാലാ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഭവന സന്ദർശന പരിപാടിയുമായി യുഡിഎഫ്. മണ്ഡലത്തിലെ 176 ബൂത്തുകളിലും സ്ഥാനാർഥിയുടെ അഭ്യർഥനയും ഓണാശംസകള്‍ എത്തിച്ചുകൊണ്ടായിരുന്നു പ്രചാരണം. പാലാ നഗരസഭയിലെ കൊട്ടാരമറ്റം ഭാഗത്തെ വീടുകളിൽ ജോസ് കെ മാണി എം പിയുടെ നേതൃത്വത്തിലാണ് ഭവന സന്ദർശനം നടന്നത്. പുതിയ ചിഹ്നം പരിചയപ്പെടുത്താനും എംപി മറന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ച് പാലായിൽ ഉജ്ജ്വല വിജയം നേടുമെന്ന് ജോസ് കെ മാണി പറഞ്ഞു. നിയോജക മണ്ഡലത്തിൽ നിന്നും വളരെ നല്ല പ്രതികരണമാണ് സ്ഥാനാർഥിക്കും പുതിയ ചിഹ്നത്തിനും ലഭിക്കുന്നതെന്നും എം പി പറഞ്ഞു.

ഓണാശംസകൾ നേർന്ന് പാലായിൽ യു.ഡി.എഫ് പ്രചാരണം

ABOUT THE AUTHOR

...view details