കോട്ടയം: ഏറ്റുമാനൂരിൽ ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. വെട്ടിമുകള്‍ സ്വദേശികളായ ജിത്തു ബാബു (26), സഖിൽ അലക്‌സ് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം.
ആംബുലൻസ് ഡ്രൈവറെ മര്‍ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍ - ആംബുലന്‍സ് ഡ്രൈവറുമായുണ്ടായ
പെട്രോള്‍ പമ്പിലെത്തിയ ആംബുലന്‍സ് ഡ്രൈവറുമായുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.
ഏറ്റുമാനൂര്‍ കിസ്‌മത്ത് പടിയിലെ പെട്രോള്‍ പമ്പിലെത്തിയ അംബുലന്‍സ് ഡ്രൈവറുമായി പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. തുടര്‍ന്ന് രോഷാകുലനായ യുവാക്കള്‍ ഡ്രൈവറെ മര്‍ദിക്കുകയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
പ്രതിയായ ജിത്തു ബാബുവിനെതിരെ ഏറ്റുമാനൂർ, കിടങ്ങൂർ പൊലീസ് സ്റ്റേഷനുകളില്‍ അടിപിടി കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്‌ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ്, സി.പി.ഒമാരായ സജി പി.സി, ബിജു, അനീഷ് സിറിയക്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.