കോട്ടയം: പാലായിൽ സ്‌കൂളിലേയ്ക്ക് പോകാനിറങ്ങിയ രണ്ട് പെൺകുട്ടികളെ കാണാതായി. പാലാ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികളെയാണ് കാണാതായത്. പ്ലസ് വൺ വിദ്യാർഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്.
ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്‌കൂൾ അധികൃതരുടെ മൊഴിയെടുത്ത് പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ഹോസ്റ്റലിൽ നിന്നും സ്‌കൂളിലേയ്ക്ക് പോകുന്നതിനായി ഇരുവരും ഇറങ്ങിയിരുന്നു. എന്നാൽ, രണ്ടു പേരും സ്‌കൂളിൽ എത്തിയില്ല. ഇതേ തുടർന്നാണ് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്.