കേരളം

kerala

ETV Bharat / state

കൊടൈക്കനാലിലേയ്‌ക്ക് പോയ രണ്ട് മലയാളികളെ കാണാതായി - ഈരാറ്റുപേട്ടയില്‍ നിന്ന് രണ്ട് പേരെ കാണാതായത്

ഈരാറ്റുപേട്ടയില്‍ നിന്നാണ് ഇവര്‍ കൊടൈക്കനാലിലേയ്‌ക്ക് പോയത്. വളരെ അപകടം പിടിച്ച പൂണ്ടി മേഖലയിലാണ് ഇവരെ കാണാതായത്

Two persons from Kerala missing in Kodaikanal  കൊടൈക്കനാലിലേയ്‌ക്ക് പോയ രണ്ട് മലയാളികളെ കാണാതായി  ഈരാറ്റുപേട്ട  പൂണ്ടി മേഖല  ഈരാറ്റുപേട്ടയില്‍ നിന്ന് രണ്ട് പേരെ കാണാതായത്  missing in Kodaikanal persons from Erattupetta
കൊടൈക്കനാലിലേയ്‌ക്ക് പോയ രണ്ട് മലയാളികളെ കാണാതായി

By

Published : Jan 5, 2023, 7:45 AM IST

കോട്ടയം:ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ട് ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്.

തിങ്കളാഴ്‌ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. പ്രദേശ വാസികളായ മുപ്പത്തിയഞ്ചോളം പേര്‍ ഇവര്‍ക്കായുള്ള തെരച്ചില്‍ സംഘത്തില്‍ ഉണ്ട്. പൂണ്ടി മേഖല മയക്കുമരുന്നിന്‍റെ കേന്ദ്രമാണ്. കാട്ടുപോത്ത്, ആന എന്നിവയും വ്യാപകമായി കാണപ്പെടുന്ന സ്ഥലമാണ്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. ഈരാറ്റുപേട്ടയില്‍ നിന്നും കൂടുതല്‍ പേര്‍ തെരച്ചിലിനായി പോകാന്‍ തയാറെടുക്കുകയാണ്.

ABOUT THE AUTHOR

...view details